Category: Latest News

പ്രണയാഭ്യർത്ഥന നിരസിച്ചതോടെ പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ വീട്ടിലെത്തി; അരുൺജിത്തിനെ പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ

താമരശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാനായി യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുറ്റ്യാടി പാലേരി മരുതോളി മീത്തൽ അരുൺജിത്ത് (24) ആണ് പിടിയിലായത്. ഒരുലിറ്ററോളം പെട്രോളും ലൈറ്ററുമായാണ് ഇയാൾ ഞായറാഴ്ച ഉച്ചയ്ക്ക് താമരശ്ശേരിയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.ഇൻസ്റ്റാഗ്രാംവഴി…

പ്രവാസിയായ ഭർത്താവ് നാട്ടിലെത്തി മടങ്ങിയത് നാലുമാസം മുമ്പ്; ശ്രീലക്ഷ്മി കുഞ്ഞുമായി ജീവനൊടുക്കിയത് ഇന്ന് വൈകിട്ടും; കൊല്ലത്തെ സ്ത്രീധനപീഡനം വീണ്ടും ചർച്ചയാകുന്നു

കൊല്ലം: പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിന് പിന്നിലും സ്ത്രീധന പീഡനമെന്ന് റിപ്പോർട്ട്. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് ഇന്ന് വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിന് മുന്നിൽ…

വിവാഹിതയായ സജിത ഷൈജുവുമായി പ്രണയത്തിലാകുന്നത് ഫേസ്ബുക്കിലൂടെ; വാടക വീടെടുത്ത് ഒരുമിച്ച് താമസമായിട്ട് മൂന്നുവർഷം; പന്തളത്തെ സജിതയെ കൊലപ്പെടുത്തിയതോ..?

പത്തനംതിട്ട: വാടവവീട്ടിൽ താമസിച്ചിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി പൊലീസ്. പുന്തല തുളസീഭവനത്തിൽ സജിതയെ പന്തളത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു ഒളിവിൽ പോയത്. ഇയാൾക്കായി…

തൃശൂരിൽ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ : പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടുത്തം. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി.

കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് ക്രൂരമർദ്ദനം; ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു. രണ്ടത്താണി സ്വദേശി സഫ്‌വാന (23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ…

നിയമം ലംഘിച്ച് വിദ്യാർഥിനികളുടെ സ്കൂട്ടർ യാത്ര.

കോഴിക്കോട് മണാശ്ശേരിയിലാണ് സംഭവം. മൂന്ന് പെൺകുട്ടികളാണ് ഒരു ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തത്.ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെയായിരുന്നു ഇവരുടെ ട്രിപ്പിൾ സവാരി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ…

പൊറാട്ട കഴിച്ച് പതിനാറുകാരി മരിച്ചു

ഇടുക്കിയിൽ പൊറോട്ട കഴിച്ച് പതിനാറുകാരി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ സിജുവാണ് മരിച്ചത്.അലർജിക്ക് കാരണമാകുന്ന ഭക്ഷണ പദാർത്ഥം കഴിച്ചതോടെയാണ് മരണം സംഭവിച്ചത്. മൈദ,ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജിക്ക് കാരണമാകാറുണ്ട്. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ…

നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നാളെ മൂർഖൻ കുണ്ടിൽ

നരിക്കുനി ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ നടത്തുന്ന ഭിന്നശേഷി കലോത്സവം നാളെ ചൊവ്വ രാവിലെ ഒമ്പതുമുതൽ നെടിയനാട് ജിഎം എ ൽ പി സ്കൂളിൽ നടക്കും.പഞ്ചായത്തിലെ നൂറോളം ഭിന്നശേഷി വിദ്യാർഥികൾ ഒപ്പനയുൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വിദ്യാർഥികളുടെ കായികമേളയും ഇതോടൊപ്പം നടക്കും.

മരണ വാർത്ത

നരിക്കുനി- കുമാരസ്വാമി റോഡിൽ സൈക്കിൾ കച്ചവടം നടത്തുന്ന ദുൽകിഫിലി മരണപ്പെട്ടു,കുടിലാട്ട് മുഹമ്മദ് ഹാജിയുടെ മകനാണ്

കോഴിക്കോട് നഗരത്തിൽ കത്തിചൂണ്ടി ഭീഷണിപ്പെടുത്തികവർച്ച; ഒരു യുവാവ് കൂടി അറ​സ്റ്റിൽ

കോഴിക്കോട്: കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. അരക്കിണർ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസ് (23) ആണ് പിടിയിലായത്. സംഭവത്തിൽ നാലു യുവാക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ പുള്ളി എന്ന അർഫാൻ(20), ചക്കും…

error: Content is protected !!