താമരശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാനായി യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുറ്റ്യാടി പാലേരി മരുതോളി മീത്തൽ അരുൺജിത്ത് (24) ആണ് പിടിയിലായത്. ഒരുലിറ്ററോളം പെട്രോളും ലൈറ്ററുമായാണ് ഇയാൾ ഞായറാഴ്ച ഉച്ചയ്ക്ക് താമരശ്ശേരിയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.ഇൻസ്റ്റാഗ്രാംവഴി വർഷങ്ങൾക്കുമുമ്പ് പരിചയപ്പെട്ട പെൺസുഹൃത്ത് പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നാണ് ഇയാൾ യുവതിയെ കൊലപ്പെടുത്താനായി എത്തിയത്. മുമ്പും പെൺകുട്ടിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായെത്തിയ അരുൺജിത്തിനെ പെൺകുട്ടിയുടെ പിതാവ് താക്കീത് നൽകി മടക്കിയയച്ചിരുന്നു.ഞായറാഴ്ച യുവാവ് വീട്ടിലേക്കു വരുന്നതുകണ്ട പെൺകുട്ടിയുടെ മാതാവ് വാതിലടച്ചു. അതോടെ വീടിനകത്തേക്ക് പ്രവേശിക്കാനാവാതിരുന്ന അരുൺജിത്ത് കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് അപായപ്പെടുത്തുമെന്ന തരത്തിൽ ഭീഷണിമുഴക്കിയെന്നാണ് പരാതി.ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ബലമായി പിടികൂടി തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. താമരശ്ശേരി പോലീസ് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!