Category: Latest News

തട്ടുകടയിൽ ഇരിക്കാൻ സീറ്റ് കിട്ടിയില്ല; വാക്കേറ്റത്തിന് പിന്നാലെ യുവാക്കളെ മർദിച്ച് അഞ്ചംഗസംഘം, അറസ്റ്റ്

വൈക്കം: തട്ടുകടയിൽ ഇരിക്കാൻ സീറ്റ് കിട്ടാത്തതിന്റെ പേരിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഗ്രേഷ്(29), രഞ്ജിത്ത്(34), ബിനോ (25), അനന്ദു സന്തോഷ് (26), അനന്ദു വി.ജി (25) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ…

ലഹരിമരുന്ന് സംഘത്തിലെ മുഖ്യ സൂത്രധാരൻ ബെംഗളൂരുവിൽ പിടിയിൽ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കു ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി കൊരണി വയൽ സ്വദേശി അനഗേഷ് (24) ആണ് പിടിയിലായത്. 16 കിലോഗ്രാം കഞ്ചാവുമായി മുമ്പൊരിക്കിൽ പാറോപ്പടിയിലെ ആളൊഴിഞ്ഞ മുറിയിൽനിന്നു ഇയാളെ പിടികൂടിയിരുന്നു. പക്ഷെ വീട്ടിലെത്തിയ…

ഓപ്പറേഷന് തിയതി നൽകണമെങ്കിൽ കൈക്കൂലി നൽകണം; ഡോക്ടറെ കെണിയൊരുക്കി വീഴ്ത്തി വിജിലൻസ്

കാസർഗോഡ്: ഡോക്ടർ 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ വെങ്കിടഗിരിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. പരാതിക്കാരന് കാസർഗോഡ് സ്വദേശിയാണ്. ഇയാൾ ഹെർണിയയുടെ ചികിത്സയ്ക്കായാണ് ഇക്കഴിഞ്ഞ ജൂലൈ മാസം ജനറൽ…

ബന്ധുവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

എറണാകുളം: ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കാടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോയാണ് (28) മരിച്ചത്. സംഭവത്തിൽ ബന്ധുവായ മലയാറ്റൂർ ചാക്കെട്ടി കവല പയ്യപ്പിള്ളി വീട്ടിൽ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം…

മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് 15-ാം സ്വര്‍ണം സമ്മാനിച്ച് അന്നു റാണി, നേടിയത് ചരിത്രത്തിലിടം

ഹാങ്ചൗ: ഷൂട്ടിങ് റേഞ്ചിനു പിന്നാലെ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലും മെഡലുകൾ നേടിക്കൂട്ടി ഇന്ത്യ. ജാവലിൻ ത്രോയിൽ അന്നു റാണി ഇന്ത്യക്ക് ഗെയിംസിലെ 15ാം സ്വർണം സമ്മാനിച്ചു. ഗെയിംസിന്‍റെ ചരിത്രത്തിൽ ജാവലിനിൽ ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത് ഇതാദ്യമായിട്ടാണ്. ഇതിനുമുന്‍പ് 1958-ല്‍…

കനത്ത മഴ; നാളെയും മറ്റന്നാളും നടക്കേണ്ട പിഎസ് സി പരീക്ഷകൾക്ക് മാറ്റം

തിരുവനന്തപുരം: കനത്ത മഴയിൽ പിഎസ് സി പരീക്ഷകൾക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

കർഷകരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന ഉറപ്പ് വേണം’; ടി.സിദ്ദീഖ് എംഎൽഎ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു; അപ്രതീക്ഷിത സമരം നാളെ സിപിഎം മാർച്ച് നടത്താനിരിക്കെ

കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ അപ്രതീക്ഷിത സമരം നടത്തി രാഷ്ട്രീയ പാർട്ടികൾ. ടി.സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു. സിപിഎം നാളെ വില്ലേജ് ഓഫീസ് മാർച്ച് നടത്താനിരിക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി ടി.സിദ്ദീഖ് എംഎൽഎയുടെ നീക്കം. എം.എൽ.എയുടെ പ്രതിഷേധം…

‘സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്’; തുറന്നടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരാള്‍ ഏത് വസ്ത്രം…

അബ്ദുൽ അസീസ് മാസ്റ്റർ മരണപ്പെട്ടു

പുന്നശ്ശേരി ജുമഅത്ത് പള്ളി മുൻ സെക്രട്ടറിയും പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ മാനേജറും മുൻ അധ്യാപകനുമായ പാലയാട്ടുപൊയിൽ അബ്ദുൽ അസീസ് മാസ്റ്റർ മരണപ്പെട്ടു. ഭാര്യ ബീവി കൊടമ്പാട്ടിൽ നടുവണ്ണൂർ, മക്കൾ ഫസലുറഹ്മാൻ (ക്ലാസിക് ഓട്ടോസ്പെയർ കോഴിക്കോട്)നദീഷ്, നഫ്സൽ (ബിസിനസ്), മരുമക്കൾ വടക്കയിൽ…

നരിക്കുനി തെരുവ് നായ ചത്ത നിലയിൽ

നരിക്കുനി തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി, ഇന്ന് ഉച്ചയോടെ പടനിലം റോഡിലെ സൂപ്പർ മാർക്കറ്റിന് സമീപമാണ് നായയെ ചത്ത നിലയിൽ കണ്ടത്,ദിവസങ്ങൾക്ക് മുമ്പ് നരിക്കുനിയിൽ മറ്റൊരു തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു,അതുകൊണ്ടുതന്നെ കരുതലോടെയുള്ള ജാഗ്രത പ്രവർത്തനങ്ങളാണ് നരിക്കുനിയിൽ നടന്നുകൊണ്ടിരിക്കുന്നത്

error: Content is protected !!