Category: Latest News

മഴയത്ത് കുട്ടികളുടെ കായികമേള നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പെരുമഴയത്ത് കുട്ടികളുടെ കായികമേള നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവെക്കാൻ അധികൃതർ തയ്യാറില്ല.മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.…

ഭാര്യയെ കുത്താൻ ശ്രമം; നിലവിളി കേട്ട മകൾ കൊലപാതകം പ്രതിരോധിച്ചു; മർദ്ദനത്തിന് പിന്നാലെ ബീനയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. ഇടവ കാപ്പിൽ എച്ച്.എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബു (47) ആണ് അറസ്റ്റിലായത്. കൊലപാതകം പ്രതിരോധിച്ച ഭാര്യ ബീനയെ കത്രിക ഉപയോഗിച്ച് പരിക്കേൽപ്പിക്കാനും ശ്രമിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ബീന ആശുപത്രിയിൽ…

രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ബാങ്കുകളുടെ ശാഖകൾ വഴി നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കും

ന്യൂ ഡൽഹി: രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള അവസാന തിയതി ഇന്ന്. നോട്ടു നിരോധനത്തെ തുടർന്ന് ആണ് 2000 രൂപ നോട്ട് റിസർവ്ബാങ്ക് ലഭ്യമാക്കിയത്. 2018 -19 സാമ്പത്തിക വർഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. 2023 മെയ്…

മഴക്കാല യാത്ര സൂക്ഷിച്ചാവാം; ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

മഴക്കാലത്തെ യാത്രകൾ പലപ്പോഴും അതീവ ശ്രദ്ധ വേണ്ടവയാണ്. മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവര്‍മാര്‍ക്കായ് മഴക്കാല യാത്രകള്‍ സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. മഴക്കാലത്ത് കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം. എന്നാല്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടം…

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; വടക്കഞ്ചേരിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

വടക്കഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നേങ്കാട് മനോജ്-അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. മൂന്നരമാസം ആണ് കുഞ്ഞിന്റെ പ്രായം.അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തെ വീട്ടിൽവെച്ചാണ് സംഭവം. പാൽ കൊടുത്തതിനുശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. പിന്നീട് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.…

സംസ്ഥാനത്ത് അതി തീവ്ര മഴ; തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുതൽ പല ജില്ലകളിലും കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസകരം. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.…

വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയിൽ വടകര മണ്ഡലത്തെ…

ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി തർക്കം; സഹോദരൻ അനുജനെ വെടിവച്ച് കൊന്നു

കൊച്ചി: ആലുവയിൽ നിന്നുള്ള കൊലപാതക വാർത്തയുടെ ഞെട്ടലിലാണ് കേരളം ഇന്ന് ഉണർന്നത്. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനുജൻ ജ്യേഷ്ഠനെ എയർഗൺ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം…

കൽപ്പറ്റ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി ആളുകൾക്ക് പരിക്ക്

കൽപ്പറ്റ: ദേശീയപാതയിൽ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി ആളുകൾക്ക് പരിക്ക്. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രൻ , കെ.എസ്.ആർ.ടി.സി. ഡ്രൈവർ കോട്ടയം…

കാർ വാങ്ങാനെന്ന വ്യാജേന എത്തി വാഹനവുമായി മുങ്ങി; രണ്ടു തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: കാർ വില്പനയുടെ പരസ്യം കണ്ട് വാഹനം വാങ്ങാനെത്തി കാറുമായി മുങ്ങിയ പ്രതികൾ പിടിയിൽ. തമിഴ്‌നാട് കന്യാകുമാരി കൽക്കുളം കുന്നത്തൂർ സ്വദേശിയായ ഏഴിൽ (40), കൽക്കുളം പയണം വീട്ടിൽ ഫ്രാങ്ക്ളിൻ രാജ് (39) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ…

error: Content is protected !!