കൊച്ചി: ആലുവയിൽ നിന്നുള്ള കൊലപാതക വാർത്തയുടെ ഞെട്ടലിലാണ് കേരളം ഇന്ന് ഉണർന്നത്. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനുജൻ ജ്യേഷ്ഠനെ എയർഗൺ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാണ് മരിച്ചത് (48). അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് കൃത്യം നിർവഹിച്ച പ്രതി.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുറച്ചു ദിവസമായി തന്നെ ബൈക്ക് പാർ്ക്കിംഗിനെ ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം ഉടലെടുത്തിരുന്നു. ഇത് വാക്കേറ്റവും കയ്യാങ്കളിയുമായി ആയതോടെയാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചത്.ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ രാത്രിയോടെ ഇതേചൊല്ലം വീണ്ടും തർക്കമുണ്ടായി. വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു.തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് വെടിവെച്ചതെന്നാണ് തോമസ് പൊലീസിനോട് പറഞ്ഞത്. ആലുവ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!