Author: Pc News

മലപ്പുറത്ത് മലവെള്ളപാച്ചിൽ, വീടുകൾ വെള്ളത്തിലായി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞ് മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു. പുഴയില്‍ അതിശക്തമായ മലവെള്ളപാച്ചിലാണുണ്ടായത്. പിന്നാലെ കുണ്ടോട മേഖലയില്‍ ഏതാനും വീടുകളിലേക്ക് വെള്ളം കയറി.ഇന്നലെ തുടർച്ചയായി പെയ്ത മഴയിലാണ് അടിയൊഴുക്ക് ശക്തമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴ…

കയമ അരിയുടെ വില കുത്തനെ കൂടുന്നു; മൂന്നു മാസത്തിനിടെ വർധിച്ചത് 80 രൂപയിലധികം

മലപ്പുറം: മലയാളികളുടെ ആഘോഷങ്ങളിൽ ഏറെ പ്രിയപ്പെട്ട ബിരിയാണിക്ക് രുചി കൂട്ടുന്ന കയമ അരിക്ക് പൊള്ളുന്ന വില. മൂന്നുമാസമായി കയമ അരിയുടെ വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ വർധിച്ചത് 80 രൂപയിലധികമാണ്. ഉൽപാദനം കുറഞ്ഞതും കയറ്റുമതി വർധിച്ചതും ആണ് വില കുത്തനെ…

മൂന്നു ജില്ലകളിൽ അതീവ ജാ​ഗ്രത വേണം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുണമെന്നും…

വിദ്യാർഥിനിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ സ്വകാര്യ ഹോസ്റ്റൽ ഉടമ അറസ്റ്റിൽ

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. സ്വകാര്യ ഹോസ്റ്റൽ ഉടമ അഷറഫ്‌ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം…

കടലൂരിൽ കാർ കുഴിയിലേക്ക് മറിഞ്ഞു; മലയാളി നർത്തകിക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. കൊച്ചി സ്വദേശി ഗൗരി നന്ദ(20)യാണ് മരിച്ചത്. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന 8 പേരെ…

‘രണ്ടു രൂപ ഡോക്ടര്‍’, ഡോ. എകെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. 80 വയസായിരുന്നു. 50 വർഷത്തിലേറെയായി രണ്ടുരൂപ മാത്രം ഫീസായി വാങ്ങിയായിരുന്നു ഡോക്ടറുടെ ചികിത്സ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത്.കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്ത്…

മൂന്നുവയസുള്ള മകനെയുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ യുവതി കുഞ്ഞുമായി പുഴയി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായാണ് കുടുംബത്തി​ന്റെ ആരോപണം. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുകയാണെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി.വയലപ്രയിലെ എം.വി…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിൽ

കോഴിക്കോട് : കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 4 പേർക്ക് പരുക്കേറ്റ അപകടത്തിൽ 2 പേർ മരിച്ചു. കല്ലായിൽ നിന്നു സൗത്ത് ബീച്ചിലേക്ക് പോയ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് ഇടിച്ചത്.…

ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി യുവാവ്; ഇരുകാലുകളും വേർപെട്ടു

കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപെട്ടു. സന്തരാഗാഛി- ഹൈദരാബാദ് സൂപ്പര്‍ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് (40) പരിക്കേറ്റത്.ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്​ഫോമിലെ ടിക്കറ്റ് കൗണ്ടറിനു…

അത്തോളി സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ അന്തരിച്ചു. കുഴഞ്ഞുവീണായിരുന്നു മരണം. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി നബീൽ (35) ആണ് മരിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീണായിരുന്നു മരണം.ഉടൻതന്നെ ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുവൈത്തിലെ…

error: Content is protected !!