ചെന്നൈ: തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. കൊച്ചി സ്വദേശി ഗൗരി നന്ദ(20)യാണ് മരിച്ചത്. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന 8 പേരെ പരിക്കുകളോടെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ​ഗൗരി നന്ദയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!