Author: Pc News

കണ്ണൂരിൽ വീണ്ടും ട്രെയിനിൽ തീപിടുത്തം; ഒരു ബോഗി കത്തി നശിച്ചു, അട്ടിമറിയെന്ന് സംശയം

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൻ്റെ ബോഗി കത്തി നശിച്ചു. രാത്രി ഒന്നരയോടെ സംഭവമെന്നാണ് റിപ്പോർട്ട്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗിയാണ് കത്തി നശിച്ച നിലയിൽ…

അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പെൺകരുത്തുകൾ മാത്രം; മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക സ്ത്രീകള്‍ മാത്രമായിരിക്കും. മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍ ആയിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വലിയ ശ്രമത്തിന്റെ…

ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആൾക്കൂട്ട മർദ്ദനമെന്ന് പരാതി

കൊളത്തൂര്‍: കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25-നാണ് ബിനീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ക്ഷേത്രോത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം…

റിയാദിൽ കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്: കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തുമ്പക്കുഴിയന്‍ മുജീബ്‌ റഹ്മാന്‍ (32) ആണ് മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മാർച്ച് 11-ന് സൗദി അറേബ്യയിലെ റിയാദിന് സമീപം അൽഖർജിൽ…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കാണാതായി; ബെംഗളൂരുവില്‍ യുവാവ് മരിച്ചനിലയില്‍

പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവില്‍ തൂങ്ങി മരിച്ചതയാണ് വിവരം. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്.മഞ്ഞപ്പിത്തത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു. ഇരുപത്തിയഞ്ചിന് പുലര്‍ച്ചെ…

നടുറോഡിലിട്ട് പെൺകുട്ടിയെ മർദ്ദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ചു; അൻസിയ ബീവിയെ അറസ്റ്റ് ചെയ്ത് പൊലീസ്; യുവതി സ്ഥിരം പ്രശ്നക്കാരിയെന്ന് നാട്ടുകാർ

കൊല്ലം: നടുറോഡിലിട്ട് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ പാങ്ങലുകാട്ടിൽ സ്വദേശി അൻസിയ ബീവിയാണ് അറസ്റ്റിലായത്. നിരന്തരം അക്രമം നടത്തുന്ന യുവതിയാണ് അൻസിയ ബീവി എന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്.…

പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചു; വടകരയിൽ സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍

വടകര: പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റിൽ. മടപ്പള്ളി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണനെയാണ് (53) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.വിദ്യാർഥിനിയുടെ പരാതിയെത്തുടർന്നു പോക്‌സോ വകുപ്പ് പ്രകാരമാണ് നടപടി. അധ്യാപകന്റെ വാട്‌സാപ് സന്ദേശം പുറത്തായിരുന്നു.

യുവതിയും യുവാവും എംഡിഎംഎയുമായി അറസ്റ്റിൽ; അനഘയും ആൽബിറ്റും പിടിയിലായത് ബെംഗളൂരുവിൽനിന്ന്‌ പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടെ

അങ്കമാലി: എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും അങ്കമാലി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇടുക്കി പൂപ്പാറ മുരിക്കുംതൊട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ് (21), ആലപ്പുഴ കായംകുളം കരീലക്കുളങ്ങര കരടമ്പിള്ളി വീട്ടിൽ അനഘ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 20.110 ഗ്രാം എംഡിഎംഎ…

കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസം ഭര്‍ത്താവ് ഉപദ്രവിച്ചു, തലാഖ് ചൊല്ലി; ആദ്യം അറിയിച്ചത് അസുഖമാണെന്ന്, തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന് പറഞ്ഞത് പിന്നീട്; ഭർതൃവീട്ടിൽ യുവതിയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ

പന്തളം: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കടയ്ക്കാട് സ്വദേശിനി ഉമൈറ ഉമ്മറുകുട്ടിയെ ആണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുള്ളിലായിരുന്നു മരണം. കായംകുളം പൊലീസ് കേസ് ഫലപ്രദമായി അന്വേഷിക്കുന്നില്ല എന്നാണ്…

നടൻ ഇന്നസെന്റ് അന്തരിച്ചു

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനും മുൻ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെ​ന്റിലേറ്ററിലായിരുന്നു അദ്ദേഹം.ഇന്നസെൻ്റിൻ്റെ ആരോഗ്യസ്ഥിതി…

error: Content is protected !!