പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവില്‍ തൂങ്ങി മരിച്ചതയാണ് വിവരം. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്.മഞ്ഞപ്പിത്തത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു. ഇരുപത്തിയഞ്ചിന് പുലര്‍ച്ചെ ആശുപത്രിയില്‍നിന്ന് കാണാതായെന്നാണ് പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി. അന്വേഷണം നടത്തവെയാണ് തിങ്കളാഴ്ച ബെംഗളൂരുവില്‍ തൂങ്ങി മരിച്ചതായുള്ള വിവരം എത്തിയത്.രനൂപിന് ബെംഗളൂരുവിലെ സ്ഥാപനത്തിലാണ് ജോലി. എളമ്പിലായി ബാലകൃഷ്ണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: നിധിന. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരി: രമ്യ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!