Author: Pc News

സുരക്ഷാ ഭീഷണി; ഗൂഗിൾ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

ന്യൂഡൽഹി: ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ഗൂഗിൾ ക്രോം ബ്രൗസർ ഉപയോക്താക്കളെ പുതിയ സുരക്ഷാ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പു നൽകി. പഴയതും പാച്ച് ചെയ്യാത്തതുമായ ക്രോം പതിപ്പുകളിൽ ‘റിമോട്ട് കോഡ് എക്സക്യൂഷൻ’ (RCE) തകരാർ (CIVN-2025-0274) കണ്ടെത്തിയതായി ഏജൻസി റിപ്പോർട്ട്…

കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40) യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ആസ്മിനയെ ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ചനിലയിൽ…

രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മയും അമ്മാവനും പ്രതികൾ; കോടതിയിൽ കുറ്റപത്രം സമ‌ർപ്പിച്ച് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ അമ്മാവനെയും അമ്മയെയും പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അമ്മാവൻ ഹരികുമാർ, അമ്മ ശ്രീതു എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.ഹരികുമാർ…

യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് കൈവേലിയിൽ 27 വയസുകാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി, കോട്ടത്തറ വയലില്‍ വീട്ടിൽ പ്രിയയയാണ് മരിച്ചത്. ഭർത്താവ് വിജിത്തിൻ്റെ കോഴിക്കോട് കൈവേലി ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങി…

ആശ മാരോട് സർക്കാരിന്റെ കണ്ണില്ലാത്ത ക്രൂരത ; സമരം ചെയ്ത ആശമാർക്ക് നേരെ ജലപീരങ്കി പ്രയോ​​ഗിച്ച് പോലീസ്; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

*തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള ആശാ വർക്കർമാരുടെ മാർച്ചിൽ സംഘർഷം. ആശാ മാർക്ക് നേരെ വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് കസ്റ്റഡിയിലെടുത്തുത്തതോടെ പൊലീസിനെ സമരക്കാർ തടഞ്ഞു. പൊലീസ് വാഹനത്തിന് മുമ്പിൽ ആശാ…

ലോഡ്ജിൽ മുറിയെടുത്തു, ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോൾ കണ്ടത് കട്ടിലിൽ മരിച്ച് കിടക്കുന്ന യുവതിയെ; ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ ആസ്മിന (40 ) ആണ് മരിച്ചത്.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് യുവതി ലോഡ്ജില്‍…

കർണാടകയിൽ മലയാളി ലോറി ഡ്രൈവർക്ക് നേരെ വെടിയുതിർത്തത് പോലീസ്

ബെംഗളൂരു: അനധികൃതമായി കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് മലയാളി ഡ്രൈവർക്ക് നേരെ വെടിയുതിർത്തത് കർണാടക പോലീസ്. കർണാടക പുത്തൂരിൽ ആയിരുന്നു സംഭവം. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. ഇയാൾ കന്നുകാലികളെ കയറ്റി വന്ന ലോറി പോലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു വെടിയുതിർത്തത്. ലോറിയെ…

കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്ന നടുക്കണ്ടിയിൽ അബ്ദുസ്സലാം മരണപ്പെട്ടു

മടവൂർ : കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്ന നടുക്കണ്ടിയിൽ അബ്ദുസ്സലാം( 40) അന്തരിച്ചുഓപ്പറേഷനായി വൻതുക ആവശ്യമായിരുന്ന അദ്ദേഹത്തിന് വേണ്ടി നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് ധനശേഖരണം നടന്നുവരുന്നതിനിടയിലാണ് അകാല വിയോഗം.ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അബ്ദുസ്സലാം. അടിയന്തിരമായി ശസ്ത്രക്രിയ…

കരിയാട്ട് ചാലിൽ ഖദീജ മരണപ്പെട്ടു

നരിക്കുനി മൂർഖൻ കുണ്ട് കരിയാട്ട് ചാലിൽ കദീജ( 78)മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് ബുധൻ വൈകുന്നേരം 4 മണിക്ക് അത്തിക്കോട് ജുമാമസ്ജിദിൽ നടക്കും

കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ജയിലിൽ അക്രമാസക്തനായി; പരാക്രമം കാട്ടിയത് ലഹരി കിട്ടാത്തതിനാൽ, ആശുപത്രിയിലേയ്ക്ക് മാറ്റി

മഞ്ചേരി: വണ്ടൂർ പോരൂർ സ്വദേശിയായ പ്രവീൺ എന്ന യുവാവിനെ പുൽവെട്ടുയന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മൊയ്തീൻകുട്ടിയാണ് (40) ജയിലിനുള്ളിൽ അക്രമാസക്തനായത്. കഴിഞ്ഞ ദിവസമാണ് എളങ്കൂർ ചാരങ്കാവ് അങ്ങാടിക്കടുത്ത് വെച്ച് മൊയ്തീൻകുട്ടി പ്രവീണിനെ കൊലപ്പെടുത്തിയത്. ഈ കേസിൽ അറസ്റ്റിലായ മൊയ്തീൻകുട്ടിയെ…

error: Content is protected !!