പെൺകുട്ടിക്ക് നേരെ അതിക്രമം; കോഴിക്കോട് രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയ രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ. കോഴിക്കോട് കസബ പോലീസാണ് ഇരുവരെയും പിടികൂടിയത്. ചാലപ്പുറത്ത് വച്ചാണ് പതിനാല് വയസുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.…
കേന്ദ്രതീരുമാനം തങ്ങളുടെ വിജയമെന്ന് പ്രതിപക്ഷം; സംഘപരിവാറിനെ നൃത്തംചെയ്യിക്കുമെന്ന് ലാലുപ്രസാദ്
ന്യൂഡല്‍ഹി: പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം തങ്ങളുടെ വിജയമെന്ന് പ്രതിപക്ഷം.തങ്ങളുടെ ആവശ്യത്തിനു മുന്നിൽ കേന്ദ്രം കീഴടങ്ങിയിരിക്കുകയാണെന്നാണ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും അവകാശപ്പെട്ടത്. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ ജാതി…
കുളിമുറിയില്‍നിന്ന് ഷോക്കേറ്റു; എട്ടാംക്ലാസ് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍പൊയില്‍ എടക്കോട്ട് വി.പി. മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും…
ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം’; ആവർത്തിക്കാതിരിക്കാൻ നിതാന്ത ജാഗ്രത പാലിക്കണമെന്നും സമസ്ത
മലപ്പുറം: പഹൽഗാമിലെ ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്നും ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സമസ്ത. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി…
ഓഫീസില്‍ കുഴഞ്ഞു വീണു; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു
കോഴിക്കോട് കാപ്പാട് പൂക്കാടുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കാപ്പാട് കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കുന്ന സിയ്യാലിക്കണ്ടി ഇബ്രാഹിംകുട്ടി ആണ് മരിച്ചത്. 58 വയസായിരുന്നു. ഇന്ന് രാവിലെ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു.ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ…
പാറന്നൂർ കൈപുറത്ത് ചാലിൽ ഉമ്മർ മരണപ്പെട്ടു
നരിക്കുനി പാറന്നൂർ കൈപുറത്ത് ചാലിൽ താമസിക്കുന്ന മലയിൽ ഉമ്മർ മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് ബുധൻ രാത്രി 10 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും കാരുകുളങ്ങര പുതിയോട്ടിൽ നൂറുദ്ദീന്റെ ഭാര്യാ പിതാവ് ആണ്
തച്ചറക്കൽ മറിയ മരണപ്പെട്ടു
നരിക്കുനി മൂർഖൻകുണ്ട്. തച്ചറക്കൽ മറിയ (83)മരണപ്പെട്ടു.മകൾ: ജമീല. മരുമകൻ : അസീസ്മയ്യിത്ത് നിസ്കാരംഇന്ന് ചൊവ്വ ഉച്ചക്ക്2മണിക്ക് മൂർഖൻ കുണ്ട് ടൗൺ ജുമാ മസ്ജിദിലും 2:30ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും
താമരശേരി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐയെ വടകരയിലേക്ക് സ്ഥലം മാറ്റി
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെതിരെ നടപടി. വടകര വളയം പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. താമരശ്ശേരിയിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് പരാതി ഉയർന്നിരുന്നു. ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അപേക്ഷ…
വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; റോസമ്മയുടെ കൈഞരമ്പും കഴുത്തും മുറിച്ച നിലയിൽ; ദുരൂഹത, അപ്രതീക്ഷിത മരണവർത്തയിൽ ഞെട്ടി നാട്
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലില്‍ വയോധികയെ തൊഴുത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്. വയോധികയുടെ മൃതദേഹം കഴുത്ത് മുറിച്ചും കൈഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍…
ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മരണം അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ
കോഴിക്കോട് കുറ്റ്യാടിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. കക്കട്ടിലാണ് അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ 47 ദിവസം മാത്രം പ്രായമുള്ള നൂറ ഫാത്തിമ ആണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക്…