വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി
മീനങ്ങാടി : വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി…
നരിക്കുനി കച്ചേരിപ്പറമ്പിൽ ഉമ്മർ മരണപ്പെട്ടു
നരിക്കുനി പാറന്നൂർ കച്ചേരിപ്പറമ്പിൽ ഉമ്മർ(ഫുജൈറ) (54) മരണപ്പെട്ടു മയ്യത്ത് നിസ്കാരം മഗ്രിബ് നിസ്കാരാനന്തരം പാറന്നൂർ ജുമാ മസ്ജിദിൽ
ജര്‍മനിയിലെ ചികിൽസക്ക് ശേഷം ഉമ്മൻചാണ്ടി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: ജര്‍മനിയിലെ ചികിൽസക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെത്തി. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്.ജര്‍മനിയില്‍ ലേസർ ശസ്ത്രക്രിയ ആണ് ഉമ്മൻചാണ്ടിക്ക് നൽകിയത്. ലേസർ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം…
ഹോട്ടല്‍ ജീവനക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് മർദ്ദിച്ച് അവശനാക്കിയ ശേഷം; അറസ്റ്റിലായത് കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെയുള്ള പ്രതികൾ
കായംകുളം: ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിൽ. പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ പുല്ലം പ്ലാവിൽ ചെമ്പക നിവാസ് വീട്ടിൽ കൃഷ്ണകുമാർ മകൻ ചിന്തു എന്ന് വിളിക്കുന്ന അമൽ…
ശബരിമല നട തുറന്നു; സുരക്ഷയായി വിന്യസിച്ചത് 1250 പൊലീസ് ഉദ്യോഗസ്ഥരെ;
ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീർഥാടനകാലമാണ് ഇത്. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍,…
മയോണൈസിൽ നിന്നും ഭക്ഷ്യവിഷബാധ; മുപ്പത് പേർ ആശുപത്രിയിൽ
പാലക്കാട്: മൈലംപുള്ളിയിൽ ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ 30 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കുഴിമന്തിയ്‌ക്കൊപ്പം കഴിച്ച മയോണൈസിൽ നിന്നും ആണ് ഭക്ഷ്യവിഷബാധ.മൈലംപള്ളിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ചയായിരുന്നു കുഴിമന്തിയും…
മരണ വാർത്ത
ഇയ്യാട് കപ്പുറം കാരാട്ടുമ്മൽ സിറാജ്(65) മരണപ്പെട്ടു ഭാര്യ: മൈമൂനത്ത്മക്കൾ : അഹ്നബ് (സ്റ്റാഫ് റോയൽ ഇലക്ട്രിക്കൽസ് നരിക്കുനി) നാജി, റിഫ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 30ന് ശിവപുരം പഴയ ജുമാ മസ്ജിദിൽ നടക്കും
കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു; തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ എ.ആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫീസറെ എആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ ബാരക്കിലെ ജനലിൽ തൂങ്ങി…
ബസിനുള്ളിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ; എക്‌സൈസ് പിടികൂടിയത് 10 പാക്കറ്റുകളിലായി 100 വെടിയുണ്ടകൾ; അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂർ: ബസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിൽ 100 വെടിയുണ്ടകളാണ് കണ്ടെത്തിയത്. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് സംഭവം.10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ ആണ് പരിശോധനക്കിടെ എക്‌സൈസ്…
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; 18കാരൻ പിടിയിൽ
കൊല്ലം∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പൊലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചടയമംഗലം, കടയ്ക്കൽ പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ്…