യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്തെന്ന് കുറിപ്പും
കുണ്ടറ: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) യെ ആണ് ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയില്‍…
വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; കടന്നുകളഞ്ഞത് നമ്പര്‍പ്ലേറ്റ് മറച്ചും; യുവാക്കളെ പിടികൂടിയത് അമ്പതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്
കോഴിക്കോട്: വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ബൈക്ക് യാത്രികരെ രണ്ടുദിവസത്തിനുശേഷം പിടികൂടി പോലീസ്. അപകടശേഷം പിന്‍സീറ്റിലിരുന്ന് നമ്പര്‍പ്ലേറ്റ് മറച്ചാണ് ഇവര്‍ യാത്രതുടര്‍ന്നത്. കോഴിക്കോട് കക്കോടി പത്തേങ്ങല്‍താഴം സ്വദേശി അര്‍ഷാദ് (18), സുഹൃത്തായ കോഴിക്കോട് മാളിക്കടവ് സ്വദേശി അജ്മല്‍ ഫഹദ്(18) എന്നിവരാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍…
എല്ലാ ജില്ലകളിലും പ്രത്യേക ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡ്; സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി…
വാട്സ്ആപ്പ് ചാനലിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ
വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് ‘ചാനൽ’. അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കാം. ഇപ്പോഴിതാ ‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും. അവരുടെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് താരങ്ങൾ…
പ്രണയം നിരസിച്ചതോടെ പകയായി; അൽക്കയെ ആക്രമിച്ചത് നട്ടുച്ചയ്ക്ക് വീട്ടിൽ കയറി; പിന്നാലെ സ്വന്തം വീട്ടിലെത്തി ജീവനൊടുക്കി ബേസിലും;
കൊച്ചി: പെരുമ്പാവൂര്‍ രായമംഗലത്ത് നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ ഞെട്ടലിൽ ആണ് ആളുകൾ. പ്രണയാഭ്യർത്ഥന നിരസിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് ആ പത്തൊന്പതുകാരിയെ യുവവ വെട്ടിക്കൊന്നത്. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19) ആണ് ഇന്ന് മരണത്തിനു കീഴടങ്ങിയത്. ഇരിങ്ങോള്‍ സ്വദേശി…
കോഴിക്കോട് ആൾക്കൂട്ട നിയന്ത്രണം, പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു; ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി
കോഴിക്കോട്: സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍…
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍. അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടല്‍. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു.കരസേനയിലെ കേണലും മേജറുമാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ജമ്മുകശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടന്‍റിനും വീരമൃത്യു. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്‍റിങ് ഓഫീസറാണ് വീരമൃത്യു വരിച്ച കേണല്‍.
കണ്ടെയിൻമെന്റ് മേഖലയിലെ കോളേജുകളിലെ പരീക്ഷ മാറ്റി
കോഴിക്കോട്: നിപ രോഗബാധ കാരണം കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചതായി കാലിക്കറ്റ് സർവ്വകലാശാല അറിയിച്ചു.കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
നിപാ ജാഗ്രതാ നിർദേശം; മലപ്പുറത്ത് ഒരാൾ നിരീക്ഷണത്തിൽ; സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ രോഗലക്ഷണങ്ങളുള്ള ഒരാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച…
നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു; സമ്പർക്ക പട്ടിക 168 ൽ നിന്ന് 350 ആയി; എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണം ശക്തം
കോഴിക്കോട് ആയഞ്ചേരിയിൽ നിപ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയിരുന്നു. ഏഴിന് ആയഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിലെത്തി. എട്ടിന് രാവിലെ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ…