കിളനാശിനി കഴിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
കോട്ടയം: ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിലെ ദിലീപ്–ഇന്ദു ദമ്പതികളുടെ മകൾ ദിവ്യമോൾ (27) ആണ് അന്തരിച്ചത്. കളനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ മാസം 22നാണ് യുവതിയുടെ ശ്വാസകോശം മാറ്റിവെച്ചത്.കഴിഞ്ഞ മാസം 22നാണ്…
സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു.
ആരാമ്പ്രം : പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു.ആരാമ്പ്രത്ത് താമസിക്കുന്ന എകരൂൽ സ്വദേശിനി ബഫ ഫാത്തിമ (18) യാണ് മരണപ്പെട്ടത്.അപകടം നടന്ന ഉടൻ തന്നെ ബഫ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
പനി കുറയുന്നില്ല, ആലുവയിലെ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ നിർദേശിച്ചത് പെറ്റ് സ്കാൻ; പരിശോധനയിൽ കണ്ടെത്തിയതോ യുവാവിന്റെ കരളിൽ തറച്ച് നിൽക്കുന്ന മീൻ മുള്ള്!
കൊച്ചി: രണ്ടാഴ്ച കഴിഞ്ഞിട്ടും പനി വിട്ടുമാറാതെ വന്നതോടെയാണ് പെരുമ്പാവൂർ സ്വദേശിയായ 36 വയസുകാരൻ ആലുവയിലെ ആശുപത്രിയിൽ എത്തുന്നത്. ആദ്യം സാധാരണ പനിയാണെന്ന് വിചാരിച്ച് അത്ര കാര്യമാക്കിയെടുത്തില്ലെങ്കിലും രണ്ടാഴ്ചയായിട്ടും പനി കുറയാതെ വന്നതോടെയാണ് യുവാവ് ആലുവ രാജിഗിരി ആശുപത്രിയിലെത്തിയത്. വിട്ടുമാറാത്ത ചുമ, പനി…
45 വർഷമായി വോട്ട് ചെയ്യുന്ന തനിക്ക് അവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശം?’ കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനാർഥി വി.എം. വിനു
കോഴിക്കോട്: കഴിഞ്ഞ 45 വർഷമായി താൻ വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിയാണെന്നും, ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തന്റെ വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി വി.എം. വിനു രോഷത്തോടെ ചോദിച്ചു. “ഇതൊരു ജനാധിപത്യ രാജ്യമാണോ?” എന്നും…
ഹൈസം ഹോണ്ടയുടെ 11-ാം വാർഷികത്തോടനുബന്ധിച്ച് വാഹനാപകടത്തിൽ പരിക്കേറ്റവർക്കുള്ള ധനസഹായ വിതരണവും നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനവും നടത്തി
ബാലുശ്ശേരി അറപ്പീടികയിൽ ഹൈസം ഹോണ്ടയുടെ 11-ാം വാർഷികത്തിന്റെ ഭാഗമായി വാഹനാപകടത്തിൽ പരിക്ക് പറ്റിയവർക്കുള്ള ധനസഹായ വിതരണവും നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനവും റസിഡന്റ്സ് അസോസിയേഷനും ഹൈസം ഹോണ്ടയുമായുള്ള വാഹന വിൽപന കരാർ ഒപ്പ് വെക്കൽ ചടങ്ങും നടന്നു. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം എംകെ…
അനീഷ് ജോർജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും
തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് നാളെ സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു.രാജ്യത്ത് 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ജീവനക്കാർ…
മമ്പിലാക്കിൽ രാഘവൻ അന്തരിച്ചു
നരിക്കുനി കാരുകുളങ്ങര മമ്പിലാക്കിൽ രാഘവൻ (82) അന്തരിച്ചു രാമൻ കുട്ടി എന്നവരുടെ പിതാവ് ആണ് സംസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക്
മടവൂർ കളപ്പിലാവിൽ ഖാലിദ് നിര്യാതനായി
മടവൂർ : സി.എം മഖാമിന് സമീപം കളപ്പിലാവിൽ ഖാലിദ് (64) നിര്യാതനായി. ഭാര്യ ഫാഖിഹത്ത് തെച്ചൻകുന്നുമ്മൽ, മക്കൾ : മുഹമ്മദ് ഹാഷിർ (സഊദി ), മുഹമ്മദ് അജ്മൽ (ഗാലക്സി ടെക്സ്റ്റൈൽസ്, മാനിപുരം), മുഹമ്മദ് സൽമാൻ, ബുസൈറ, റുഫൈദ. മരുമക്കൾ: ശാഫി (പാലോളിത്താഴം),…
പാഞ്ഞെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; യുവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
തൃശൂർ: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വീട്ടിലേക്ക് വേഗം വരണമെന്ന് പെൺകുട്ടി. പാഞ്ഞെത്തിയ പോലീസ് ഷാളിൽ തൂങ്ങി നിന്ന യുവതിയെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. ‘സാർ, ഒന്നു വേഗം വീട്ടിലേക്ക് വരണം, എന്റെ അമ്മ എന്തോ വിഷമത്തോടെ മുറിയിൽ കടന്നു വാതിലടച്ചു. തുറക്കുന്നില്ല, എന്തെങ്കിലും…
വാഹനം ഹമ്പിൽ കയറി നിയന്ത്രണം വിട്ടതോടെ റോഡിലേക്ക് തെറിച്ചുവീണു; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: വർക്കലയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിനു സമീപം തെങ്ങുവിള വീട്ടിൽ അനില(54)യാണ് മരിച്ചത്. ബൈക്ക് ഹമ്പിൽ കയറി നിയന്ത്രണം വിട്ടതോടെ റോഡിലേക്ക് തെറിച്ചു വീണുണ്ടായ അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അനിലയുടെ…