മലപ്പുറം : പ്രമുഖ ഓൺലൈൻ പ്രഭാഷകനായ സഫുവാൻ സഖാഫി പത്തപിരിയത്തിന്റെ അറിവിൻ നിലാവ് എന്ന പരിപാടിക്ക് സംഘടന വിലക്ക്, അതുമായി സഹകരിക്കരുതെന്നും അതിൽ നിന്ന് അല്ല പ്രവർത്തകരും വിട്ടുനിൽക്കണമെന്നും വിട്ടുനിൽക്കണമെന്നും ദീനിനും സംഘടനക്കും നിരക്കാത്ത പ്രവർത്തനങ്ങളാണ് അവരിൽ നിന്ന് ഉണ്ടായതെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘടനയുടെ കീഴ്ഘടകമായ കേരള മുസ്ലിം ജമാഅത്ത് പത്ര കുറിപ്പിലൂടെ അറിയിച്ചു, പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം പ്രിയരെനിലമ്പൂർ സോണിലെ എടവണ്ണ സർക്കിളിലെ പത്തപ്പിരിയം യൂണിറ്റിലെ സ്വഫ്‌വാൻ സഖാഫി എന്ന വ്യക്തിയെ കുറിച്ചും അറിവിൻ നിലാവ് എന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സോൺ കമ്മറ്റിക്ക് ലഭിച്ച പരാതിയെ തുടർന്ന് സോൺ നേതൃത്വം നടത്തിയ അന്വേഷണത്തിൽ പ്രസ്‌തുത ആരോപ ണങ്ങൾ ശരിയാണെന്നും ദീനിനും സംഘടനയ്ക്കും നിരക്കാത്തതാണെന്നും ബോധ്യപ്പെട്ടതിനാൽ പ്രസ്‌തുത വ്യക്തിയുമായോ അദ്ദേഹത്തിൻ്റെ പരിപാടികളുമായോ കേരള മുസ്ലിം ജമാഅത്ത് സോൺ കമ്മിറ്റിക്കും കീഴ്‌ഘടകങ്ങൾക്കും യാതൊരു ബന്ധവുമില്ലെന്നും പ്രവർത്തകർ അതുമായി വിട്ടുനിൽക്കണമെന്നും ഇതിനാൽ അറിയിക്കുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!