ടോക്കിയോ: മനുഷ്യന്റെ രൂപത്തിൽ നിന്ന് നായയുടെ രൂപത്തിലേക്ക് മാറിയ ജപ്പാൻ പൗരനായ ടോക്കോ(യഥാർഥ പേരല്ല) എന്നയാൾക്ക് നായയായുള്ള ജീവിതവും മടുത്തു. 14,000 ഡോളർ ഏകദേശം 12 ലക്ഷം രൂപ ചെലവഴിച്ച് നായയുടെ വേഷം വാങ്ങിച്ച് ധരിച്ച അദ്ദേഹത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നായയുടെ വേഷത്തിൽ ജീവിക്കുന്നതിന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലും ട്വിറ്റർ പേജിലുമൊക്കെ പങ്കുവെക്കാറുണ്ട്.ഐ വാണ്ട് ടു ബി ആൻ ആനിമൽ എന്ന യൂട്യൂബ് ചാനലിലാണ് നായയായി മാറിയതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. നായയെ പോലെ ജീവിക്കണമെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്നാണ് ടോക്കോയുടെ വാദം. എന്നാൽ ഇപ്പോഴിതാ തനിക്ക് നായയായുള്ള ജീവിതം മടുത്തുവെന്നാണ് ടോക്കോ പറയുന്നത്.അടുത്തിടെ,ഒരു ജാപ്പനീസ് വാർത്താ ഔട്ട്ലെറ്റിനോട് സംസാരിക്കുമ്പോഴായിരുന്നു താൻ ഒരു പുതിയ മൃഗമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. താൻ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന നാല് മൃഗങ്ങളുണ്ടെന്നും എന്നാൽ അവയിൽ രണ്ടെണ്ണം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.’ നായ വേഷത്തിൽ വേഗത്തിൽ അഴുക്കും പൊടിയുമാകുന്നുണ്ട്. അതുകൊണ്ട് ഓരോതവണ വൃത്തിയാക്കാനും വളരെയധികം സമയമെടുക്കുന്നുണ്ട്. അതുകൊണ്ട് മറ്റൊരു മൃഗമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു. പൂച്ചയോ കുറക്കനോ പാണ്ടയോ ആകാനാണ് താൽപര്യം. ടോക്കോ പറഞ്ഞു. പൂച്ച ചെറിയ മൃഗമായതിനാൽ അതാകാൻ താൽപര്യമില്ലെന്നാണ് ടോക്കോ വ്യക്തമാക്കുന്നത്.പാണ്ടയും കുറക്കനുമാണ് ഇനി ലിസ്റ്റിലുള്ളത്. പരസ്യങ്ങൾക്കും സിനിമകൾക്കുമെല്ലാം കോസ്റ്റ്യൂം ഡിസൈൻ ചെയ്തു നൽകുന്ന ജാപ്പനീസ് കമ്പനിയായ സെപ്പെറ്റ് ടിവിയാണ് ഡോഗ് വസ്ത്രം നിർമിച്ച് നൽകിയത്. ഏകദേശം 40 ദിവസം സമയെടുത്താണ് നായ വസ്ത്രം ഡിസൈൻ ചെയ്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!