ആലപ്പുഴ: വാഹനത്തിന്റെ ഇന്ധനം തീർന്നത് കാരണം റോഡിരികിൽ പാർക്ക് ചെയ്യേണ്ടി വന്നയാൾക്ക് മുട്ടൻ പണികൊടുത്ത് റോഡിനിർമ്മാണ തൊഴിലാളികൾ. ചേർത്തല പതിനൊന്നാം മൈലിന് സമീപം ദേശീയ പാതയോരത്ത് ആണ് സംഭവം. കാർ നിർത്തിയിട്ട നിധിൻ എന്നയാൾ വണ്ടി തിരിച്ചെടുക്കാൻ എത്തിയപ്പോൾ കണ്ടത് വാഹനത്തിന് ചുറ്റും കുഴി. റോഡ് നിർമാണ തൊഴിലാളികളാണ് കാറിന് ചുറ്റും കുഴി കുത്തിയത്.ഇന്ധനം തീർന്നപ്പോൾ പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിധിൻ നാരായണൻ കാർ നിർത്തിയത്. കാർ പുറത്തെടുക്കാൻ ആകാത്തവിധം ചുറ്റും കുഴിയെടുത്തായിരുന്നു തൊഴിലാളികളുടെ വിചിത്ര ജോലി. ദേശീയപാത നിർമാണ തൊഴിലാളികൾക്കെതിരെ നാട്ടുകാരും രം​ഗത്തെത്തിയതോടെ വലിയ ബഹളമായി. തുടർന്ന് മാരാരിക്കുളം പോലീസും സ്ഥലത്തെത്തി. കരാറുകാരെ വിളിച്ചുവരുത്തി കുഴികൾ മണ്ണിട്ട് മൂടിയശേഷമാണ് കാർ പുറത്തെത്തിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!