നരിക്കുനി: നാലു പതിറ്റാണ്ടിലേറെ കാലം മർഹൂം സി അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ നാമധേയത്തിൽ കാരുകുളങ്ങര സ്ഥിതി ചെയ്യുന്ന ബദ്‌രിയ്യയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.ഉദ്ഘാടന പരിപാടിയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ബദ്‌രിയ്യ പ്രസിഡന്റുമായ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുറഹ്മാൻ ബാഖവി, , കെ ആലിക്കുട്ടി ഫൈസി, സി എം മുഹമ്മദ് അബൂബക്കർ സഖാഫി, വാരാമ്പറ്റ മുഹിയുദ്ധീൻ മുസ്‌ലിയാർ ടി എ മുഹമ്മദ് അഹ്‌സനി തുടങ്ങി മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു അധ്യയന വർഷത്തിൽ പഠന പഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികച്ച മുന്നേറ്റം കാഴ്‌ച വെച്ച സുഹൈൽ ചേളന്നൂർ, ഇയാസ് പടനിലം എന്നീ വിദ്യാർത്ഥികൾക്ക് യഥാക്രമം സി ഉസ്താദ് മെമ്മോറിയൽ അവാർഡും പി പി ഉസ്താദ് മെമ്മോറിയർ അവാർഡും ദർസ് പഠനത്തോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ റസീൻ കൽത്തറക്കുള്ള പ്രെത്യേക ഉപഹാരവും സമ്മാനിച്ചു. ഐഡിയൽ ഗ്രൂപ്പ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റിയുടെ പുതിയ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.