മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. മലപ്പുറത്ത് ഈ വർഷത്തെ പതിനാലാമത്തെ മരണമാണിത്.രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു തെജിൻ. ഇതിനിടെയാണ് ആരോഗ്യനില ഗുരുതരമായത്.തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. വേങ്ങൂരില്‍ മഞ്ഞപ്പിത്തം കാര്യമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരുന്നു. മലപ്പുറത്തും പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.