കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ദുരിതമേറും. സംസ്ഥാനത്തുകൂടി സർവീസ് നടത്തുന്ന നാല് ട്രെയിനുകൾ ഉൾപ്പെടെ ആറ് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റയിൽവെ. മധ്യവേനലവധിക്ക് പിന്നാലെ കേരളത്തിലെ സ്കൂളുകളും കോളജുകളും തുറക്കാനിരിക്കെ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നത് ട്രെയിൻ യാത്ര കൂടുതൽ ദുഷ്കരമാക്കും.കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെയാണ് നിർത്തുന്നത്. നടത്തിപ്പ്-സുരക്ഷാ പ്രശ്‌നങ്ങളാണ് കാരണമെന്ന് ഉത്തരവിൽ പറയുന്നു. ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ-മംഗളൂരു പ്രതിവാര ട്രെയിൻ (06041/06042) ജൂൺ എട്ടുമുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ സ്പെഷ്യൽ ട്രെയിൻ (06075/06076) റെയിൽവേ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സർവീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളിൽ) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20-ന് ഓടിക്കുകയും ചെയ്തു. ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.റദ്ദാക്കിയ ‍ട്രെയിനുകൾമംഗളൂരു-കോയമ്പത്തൂർ പ്രതിവാര വണ്ടി (ശനി)-06041- (ജൂൺ എട്ടുമുതൽ 29 വരെ).കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂൺ എട്ട്- 29).കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂൺ ഏഴ്-28).നിസാമുദ്ദീൻ-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കൾ)-06072- (ജൂൺ 10-ജൂലായ് ഒന്ന്).ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലായ് ഒന്ന്).

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!