മസ്കത്ത്​: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി സുനിൽ ആണ്​ മരിച്ചത്​. മരിച്ച മറ്റു രണ്ടു​ പേർ സ്വദേശി പൗരൻമാരാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.സുഹാർ ലിവ ലിവ റൗണ്ട് എബൗട്ടിൽ ​ബുധനാഴ്ച രാവിലോടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന ട്രക്ക്​ ഇടിക്കുകയായിരുന്നു. ഇതോടെ ഏഴോളം വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു.സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ സുഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!