കോഴിക്കോട്: ബൈക്കില്‍ യാത്രചെയ്യവേ മരക്കൊമ്പ് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ടാക്‌സി ഡ്രൈവറായ വാണിമേല്‍ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്.പാറോള്ള പറമ്പത്ത് നൗഫല്‍ എന്നയാള്‍ക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച ബൈക്കില്‍ പോകവേയാണ് വാണിമേല്‍ പാലത്തിന് സമീപത്ത് അപകടമുണ്ടായത്. ആല്‍ മരത്തിന്റെ വലിയ ശിഖരം പൊട്ടിവീഴുകയായിരുന്നു. നൗഫല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അസീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് മരിച്ചത്.പരേതനായ മൊയ്തുവാണ് അസീസിന്റെ പിതാവ്. ഉമ്മ: മാമി. ഭാര്യ: റംല. മക്കള്‍: നാജിയ നസ്രിം, റംസിയ.