കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പന്നിയങ്കരയിൽ പെയിന്റിങ് തൊഴിലാളി സൂര്യാതപമേറ്റ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആണ് വിജേഷിന് സൂര്യാഘാതമേറ്റത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചിരിക്കുന്നത്.അതേസമയം മലപ്പുറത്തും സൂര്യാതപമേറ്റ് ഒരാൾ മരിച്ചിരുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇന്നലെയാണ് ഹനീഫയ്ക്ക് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്