കോഴിക്കോട് : വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഇയാളെ ഇന്നലെ ഉച്ച മുതൽ കാണാനില്ലായിരുന്നു. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.