കോഴിക്കോട് : വേനൽ കടുക്കുന്നതോ‌ടെ വീടിനകത്തുപ്പോലും ചൂട് കാരണം ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ട് ഫാൻ ഒന്നിച്ച് കറങ്ങിയാലും ചൂട് കുറയുന്നില്ല. അതുക്കൊണ്ട് തന്നെ എയർ കണ്ടീഷണറുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആവശ്യക്കാർ ഇരട്ടിയാണ്. ആവശ്യത്തിനനുസരിച്ച് എസി ബുദ്ധിമുട്ടുകയാണ് കച്ചവടക്കാരും.കാണം വിറ്റു ഓണം ഉണ്ണെണം എന്ന ചൊല്ലാക്കെ പണ്ട് . ഇപ്പോൾ കാണം വിറ്റെങ്കിലും ഒരു എസി വാങ്ങണം എന്നാണ് മലയാളികൾ കരുതുന്നത്.അത്രക്ക് ചൂടാണ് . ചൂടിനെ പ്രതിരോധിക്കാൻ മറ്റ് മാർഗമില്ലാതായതോടെ ഏങ്ങിനെയും വീട്ടിലൊരു എയർ കണ്ടീഷൻ വാങ്ങണം എന്നത് മാത്രമാണ് ഓരോരുത്തരുടേയും ചിന്ത.വേനൽ കടുത്തതോടെ എസി വിപണിയും ചൂട് പിടിച്ചു.കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണ് എയർ കണ്ടീഷനുകളുടെ കച്ചവടം.വിവിധ ഫീച്ചറുകൾ ഉള്ള എസികൾ വിപണിയിൽ എത്തിക്കഴിഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!