കോഴിക്കോട്: പെരുന്നാൾ ദിനത്തിലെ അവധിദിനങ്ങളിൽ പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവച്ചതായുള്ള ഉത്തരവിറക്കിയത്. പെരുന്നാൾ 11 ആം തീയതിയാണെങ്കിൽ 12 ന് പരീക്ഷ നടത്തില്ല. തുടർന്നും സർക്കാർ അവധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം വാർത്തയായിന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയതികൾ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!