തിരുവനന്തപുരം: കെ ബി ​ഗണേഷ്കുമാർ ​ഗതാ​ഗത മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിരവധി പരിഷ്കാരങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത്. ഇപ്പോഴിതാ, യാത്രക്കാർക്ക് ആശ്വാസമാകുന്ന ഒരു തീരുമാനം കൂടി കെ എസ് ആർ ടി സിയിൽ നടപ്പാക്കുകയാണ്. കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റിന് ഇനി എവിടെ നിന്നും കൈ കാണിക്കാം. ബസിനുള്ളിൽ സീറ്റ് ഒഴിവുണ്ടങ്കിൽ ബസ് എവിടെയും നിർത്തി യാത്രക്കാരെ കയറ്റണമെന്നാണ് പുതിയ നിർദ്ദേശം.സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമായിരുന്നു നിലവിൽ സൂപ്പർഫാസ്റ്റ് ബസുകൾ നിർത്തിയിരുന്നത്. എന്നാൽ, ഇനിമുതൽ ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പർക്ലാസ് ബസുകൾ സർവീസ് നടത്തേണ്ടതില്ലെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. പുതിയ നിർദ്ദേശമനുസരിച്ച് സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് കൈകാണിച്ചാൽ നിർത്തും.സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുവേണം വാഹനം നിർത്തേണ്ടതെന്നും ഡ്രൈവർമാർക്കുള്ള കർശന നിർദേശത്തിൽ പറയുന്നു. യാത്രക്കാർ കുറഞ്ഞ പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സി. പരിഷ്‌കരണത്തിന് മുതിരുന്നത്. വഴിയിൽനിന്ന്‌ കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണെന്ന കാര്യം ഓർക്കണമെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ സി.എം.ഡി. പ്രമോജ് ശങ്കർ ഓർമിപ്പിച്ചു.സ്റ്റേഷനുകളിൽനിന്ന്‌ ബസ് നീങ്ങിത്തുടങ്ങുമ്പോൾ യാത്രക്കാരൻ കൈകാണിച്ചാൽ ബസ് നിർത്തിക്കൊടുക്കണം. സ്ത്രീയാത്രികർക്ക് രാത്രി ബസുകളിൽ നൽകുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!