കാസർഗോഡ്: മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. കേസിൽ പ്രതികളായ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണ് കോടതി വിട്ടയച്ചത്. പിന്നലെയാണ് കേസ് അന്വേഷിക്കണന്ന ആവശ്യവുമായി ലീഗ് എത്തിയത്.കുടുംബത്തിന് നിയമസഹായം നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുളിളിൽ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ വർഷങ്ങളോളം ജാമ്യം ലഭിക്കാതെ ജയിലിലായിരുന്നു.85ാം ദിവസം കുറ്റപത്രം നൽകി. മതസ്പർദ്ധ വളർത്താനുളള കുറ്റകൃത്യമാണ് നടന്നത്. 97 സാക്ഷികൾ,375 രേഖകൾ 87 സാഹചര്യതെളിവുകൾ എന്നിവയെല്ലാം എല്ലാം കോടതിയിൽ ഹാജരാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.