അരൂർ: യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡിൽ നിന്ന് സ്ഥാനാർത്ഥിയുടെ തല വെട്ടിയെടുത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് എറിഞ്ഞതായി പരാതി. സമാധാന അന്തരീക്ഷം താകർക്കാനുള്ള ശ്രമമാണെന്ന് പാർട്ടി ആരോപിച്ചു. അരൂർ പെരുമുണ്ടച്ചേരി ഉദയാ ക്ലബ്ബ് പരിസരത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ബോർഡിൽനിന്ന് ഷാഫി പറമ്പിലിന്റെ പടത്തിലെ തല വെട്ടിയെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് ചുരുട്ടിയെറിഞ്ഞെന്നാണ് പരാതി.കഴിഞ്ഞദിവസം ഇവിടെ ബോർഡ് നശിപ്പിച്ചതിനെത്തുടർന്ന് പകരംവെച്ച ബോർഡിൽനിന്നാണ് തല വെട്ടിമാറ്റിയതെന്ന് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമമാണിതിനുപിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. നാദാപുരം പോലീസിൽ പരാതി നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!