തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ പോസ് മെഷീൻ തകരാറിലായതോടെ റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇതോടെ ഈ മാസത്തെ അരി വിതരണം ഏപ്രിൽ മാസത്തേക്ക് നീട്ടാനുള്ള നടപടി ഭക്ഷ്യ വകുപ്പ് സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.രാവിലെ 10 മണി മുതലാണ് തകരാർ കണ്ടെത്തിയത്. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈ മാസത്തെ അരി പല റേഷൻ കടകളിലും എത്തിയത് ബുധനാഴ്ചയാണ്. കഴിഞ്ഞ രണ്ടുദിവസവും പൊതു അവധിയായതിനാൽ ഇന്ന് റേഷൻ വാങ്ങാൻ പൊതുജനം കൂട്ടത്തോടെ കടകളിലേക്ക് എത്തുകയായിരുന്നു. സെർവർ തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.