സുന്ദരമായ ചർമ്മം പോലെ തന്നെ പലരും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് പാദങ്ങളുടെ സൗന്ദര്യം. ഇതിനായി പലമാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും നമുക്കിടയിൽ ധാരാളമാണ്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം പലർക്കും പാദങ്ങൾക്ക് പലപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. അത്തരത്തിൽ പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പാദങ്ങള്‍ വിണ്ടു കീറുന്നത്.ആദ്യമായി ഇതിനെ തടയാന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാല്‍ കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…ഒന്ന്…വിറ്റാമിന്‍ എ, ബി, സി തുടങ്ങിയവ അടങ്ങിയ വാഴപ്പഴത്തിന്‍റെ പള്‍പ്പ് കാലിലെ വിണ്ടുകീറിയ ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇത് ചെയ്യുന്നത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ സഹായിക്കും.രണ്ട്…പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ തേനും സഹായിക്കും. ഇതിനായി കുറച്ച് തേന്‍ കാലിലെ വിണ്ടുകീറിയ ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം.മൂന്ന്…പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.നാല്…ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക.അഞ്ച്…പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഇതിനായി കുറച്ച് കഞ്ഞിവെള്ളത്തിലേയ്ക്ക് തേനും അല്‍പം വിനാഗരിയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം.ആറ്…ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശിതം കാലില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ചെയ്യുന്നത് പാദങ്ങള്‍ക്ക് നല്ലതാണ്.ഏഴ്…ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.