പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു. സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂറാണ് കോൺഗ്രസിൽ ചേർന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയിലുള്ള നേതാവാണ് കോൺഗ്രസിൽ ചേർന്ന അബ്‌ദുൾ ഷുക്കൂർ.സിപിഐ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് അബ്‌ദുൾ ഷുക്കൂറിന്റെ രാജി. കൂടുതൽ സിപിഐ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.