ഇടുക്കി: മൂന്നാറിൽ കണ്ട ‘അജ്ഞാതജീവി’ മാസങ്ങൾക്ക് മുൻപ് കണ്ട കരിമ്പുലിയെന്ന് സ്ഥിരീകരിച്ചു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാലിത് കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമായിരുന്നില്ല. അതുകൊണ്ട് ‘അജ്ഞാതജീവി’ എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്.ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലാണ്. ഫോട്ടോകളും വീഡിയോയുമെല്ലാം പരിശോധിച്ച ശേഷം വനം വകുപ്പ് തന്നെയാണ് ഇത് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനം വകുപ്പ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിടിടിവി ക്യാമറയില്‍ പതിഞ്ഞ കരിമ്പുലിയും ഇതുതന്നെയാണെന്നാണ് നിഗമനം.