തൃശൂർ: താൻ മുൻ എസ്എഫ്ഐക്കാരനാണെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ​ഗോപി. സിപിഎം നേതാവ് എം.എ.ബേബിക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹത്തിന്റെ ക്ലാസിൽ താൻ ഇരുന്നിട്ടുണ്ടെന്നും താരം പറഞ്ഞു. കെ കരുണാകരൻ ജനകീയ നേതാവായിരുന്നു എന്നും കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കട്ടെ എന്നും സുരേഷ് ​ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!