സെക്യൂരിറ്റിസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ തസ്തികയിലാണ് ഒഴിവുകളുള്ളത്. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്‌നോളജി, എൻജിനീയറിങ് ഇലക്ട്രിക്കൽ, റിസർച്ച് ആൻഡ് ഒഫിഷ്യൽ ലാഗ്വേജ് എന്നീ വകുപ്പുകളിലെ 97 തസ്തികയിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ 13 മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്30 വയസാണ് പ്രായപരിധി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. 89150 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ ഫീസ്: ജനറൽ, ഒബിസി, ഇഡബ്യുഎസ് വിഭാഗത്തിന് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി എസ്.ടി, വികലാംഗർ എന്നിവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്.ഒഴിവുകളും യോഗ്യതയുംജനറൽ (62) ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരം ബിരുദം/രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അഥവാ നിയമ ബിരുദം/ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എൻജിനിയറിങ് ബിരുദം/ ചാർട്ടേർഡ് അക്കൗണ്ടന്റ്/ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്/ കമ്പനി സെക്രട്ടറി/ കോസ്റ്റ് അക്കൗണ്ടന്റ്ലീഗൽ (5) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമബിരുദം. രണ്ട് വർഷത്തെ അഭിഭാഷക ജോലി ചെയ്തുള്ള പരിചയം അഭിലഷണീയംഇൻഫർമേഷൻ ടെക്‌നോളജി(24) എൻജിനീയറങ് ബിരുദത്തോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്‌നോളജി എന്നീ വിഷയങ്ങളിൽ എതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദംഇലക്ട്രിക്കൽ എൻജിനിയറിങ് (2) ഇല്ക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം. ബന്ധപ്പെട്ട രംഗത്തെ തൊഴിൽ പരിചയം അഭിലഷണീയംറിസർച്ച് (2) ഇക്‌ണോമിക്‌സ്, കൊമേഴ്‌സ്, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമെട്രിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, ഫിനാൻഷ്യൽ ഇക്കണോമിക്‌സ്, ഫിനാൻഷ്യൽ ഇക്കണോമിക്‌സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്, ബിസിനസ്സ് ഇക്കണോമിക്‌സ്, അഗ്രികൾച്ചറൽ ഇക്കണോമിക്‌സ്, ഇൻഡസ്ട്രിയൽ ഇക്കണോമിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫോർമാറ്റിക്ക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമാറ്റിക്‌സ്/ ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇൻലിജൻസ്, മെഷീൻ ലേണിങ്, ബിഗ് ഡാറ്റ് അനലിറ്റിക്‌സ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കിൽ മാത്തമാറ്റിക്‌സിലെ ബിരുദാനന്തരബിരുദം/ സ്റ്റാറ്റിക്‌സോ അതുമായി ബന്ധമുള്ള വിഷയങ്ങളിലോ ഉള്ള ഒരു വർഷ ഡിപ്ലോമ.ഒഫീഷ്യൽ ലാംഗ്വേജ്(2) ഹിന്ദിയിൽ ബിരുദാനന്തര ബിരുദം/ ഹിന്ദി ട്രാൻലേഷൻ വിത്ത് ഇംഗ്ലീഷ് വിഷയമായിട്ടുളള ബിരുദം അല്ലെങ്കിൽ സംസ്‌കൃതം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം/ ഹിന്ദി വിഷയമായി വരുന്ന കൊമേഴ്‌സ് ബിരുദം അല്ലെങ്കിൽ ഇംഗ്ലീഷ്, ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഹിന്ദി ട്രാൻസ്ലേഷനിൽ ബിരുദംവിശദവിവരങ്ങൾ വെബ്‌സൈറ്റ് സന്ദർശിക്കാം:https://www.sebi.gov.in/sebiweb/other/careerdetail.jsp?careerId=337

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!