തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്തിവച്ചതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്. അതിനെ തുടർന്നാണ് എം കെ രാഘവൻ എംപി ഇന്ന് രാവിലെ മുതൽ ഉപവാസ സമരം തുടങ്ങിയത്, 75 കോടി രൂപ കുടിശ്ശികയായതോടെ മരുന്ന് വിതരണക്കാർ മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകുന്നത് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഒരാഴ്ചയോളമായി മെഡിക്കൽ കോളജിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി ഇന്ന് രാവിലെ മുതൽ മെഡിക്കൽ കോളജിൽ ഏകദിന ഉപവാസ സമരം നടത്തിയപ്പോൾ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!