കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ജീവനക്കാരുടെ സഹായം. സംഭവത്തിൽ ശുചീകരണ ജോലി ചെയ്യുന്ന മൂന്ന് കരാർ ജീവനക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജൻസ് (ഡിആർഐ) പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. അബുദാബിയിൽ നിന്നും കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ സഹായിച്ചെന്ന കാരണത്താലാണ് പിടിയിലായത്.വിമാനത്താവളത്തിന് പുറത്ത് വെച്ച്‌ ആദ്യം ഒരു ജീവനക്കാരൻ പിടിയിലായി. അതിന് പുറമേ രണ്ടു പേരെ കൂടി പോലീസ് പിടികൂടി. 84 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ ഗ്രാം സ്വർണം കടത്താനാണ് ഇവർ സ​​ഹായം നൽകിയത്. മിശ്രിത രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഡി ആർ ഐയുടെ കൊച്ചി യൂണിറ്റാണ് പ്രതികളെ പിടികൂടിയത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!