കൊടുവള്ളി : നിയോജക മണ്ഡലത്തിലെ ഏക സർക്കാർ ആയുർവ്വേദ ആശുപത്രിയായ നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ. ഡോ.എം.കെ.മുനീർ അറിയിച്ചു. 2023-24 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തിക്ക്, ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ ആയുർവ്വേദ ചികിത്സക്ക് വേണ്ടി ആശ്രയിക്കുന്ന പന്നിക്കോട്ടൂർ സർക്കാർ ആയുർവ്വേദ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.സാങ്കേതിക അനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.ഭരണാനുമതി ലഭിച്ച പ്രവൃത്തി പൂർത്തീകരിച്ച ശേഷം, വിഭാവനം ചെയ്ത കെട്ടിട നിർമ്മാണത്തിന് ബാക്കി പ്രവൃത്തികൾ പൂർത്തികരിക്കുന്നതിന് നാഷണൽ ആയുഷ് മിഷൻ മുഖേന 2 കോടി രൂപ കൂടി അനുവദിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.ദിനംപ്രതി ഏകദേശം 400 ഓളം രോഗികൾ ചികിത്സക്കെത്തുന്ന ആയുർവ്വേദ ആശുപത്രിയിൽ സ്ഥലപരിമിതി മൂലം പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് പുതിയ കെട്ടിട നിർമ്മാണം ആശ്വസകരമായിരിക്കും. 10 കിടക്കകളുള്ള കിടത്തി ചികിത്സാ സൗകര്യമുള്ള ഈ ആശുപത്രി 30 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിന് സർക്കാറിലേക്ക് നൽകിയ ശുപാർശ, ആരോഗ്യ വകുപ്പ് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ, ഡോ.മുനീർ അറിയിച്ചു. ആശുപത്രി പരിസരത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു. *എം.എൽ.എ ഓഫീസ്, കൊടുവള്ളി*

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!