ചെന്നൈ: മുസ്‍ലിം ലീഗ് നേതാവിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ലോക്സഭാംഗവും ലീഗ് നേതാവുമായ നവാസ് ഗനിയുടെ സ്ഥാപനങ്ങളിലാണ് ഇ.ഡി റെയ്ഡ്.നിലവിൽ രാമനാഥപുരത്തുനിന്നുള്ള ലോക്സഭാംഗമാണ് നവാസ് ഗനി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. ഗനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.