2മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (48) പിടിയിലായത്. മട്ടന്നൂർ എയർപോർട്ട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.ചൊവ്വാഴ്ച വൈകീട്ട് 3.50ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്. വിമാനത്തിന്റെ മുൻവശത്തെ ക്യാബിനിൽ വെച്ച് യാത്രാമധ്യേയാണ് പുകവലിച്ചത്. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ പെരുമാറിയെന്ന എയർപോർട്ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!