ദോഹ: മലയാളിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു. കോഴിക്കോട് അരീക്കാട് വലിയപറമ്പിൽ മുഹമ്മദ് സിറാജ്-ഷബ്നാസ് (ജിജു) ദമ്പതികളുടെ മകൾ ജന്നാ ജമീല (ഏഴ് വയസ്സ്) യാണ് ചൊവ്വാഴ്ച രാത്രിയിൽ മരിച്ചത്. ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു കുട്ടി. പൊഡാർ പേൾ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ജന്നാ ജമീവീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് (പൊഡർ പേൾ സ്കൂൾ വിദ്യാർഥി) സഹോദരാനാണ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു