അതിരപ്പിള്ളി: അതിരപ്പിള്ളി വെറ്റിലപ്പാറ ജനവാസമേഖലയിൽ വിലസി കാട്ടാന. പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനത്തോട്ടത്തിൽ കാട്ടാനകൾ വന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. രണ്ട് കാട്ടാനകൾ ആണ് തമ്പടിച്ചിരിക്കുന്നത്. വെറ്റിലപ്പാറ പത്തയാറിലാണ് സംഭവം. അതെസമയം ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാന വത്സ എന്ന സ്ത്രീയെ ചവിട്ടിക്കൊന്നിരുന്നു.കാലങ്ങളായി ഇവിടെ കാട്ടാന ശല്യം ഉള്ളതാണ്. വിവരമറിഞ്ഞ് വനം വകുപ്പിൻ്റെ ആർ ആർ ടി സംഘം സ്ഥലത്തെത്തി. ആന ഇറങ്ങിയതിനാൽ ചാലക്കുടി- അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കുറച്ച് ദൂരേക്ക് മാറ്റി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. 300 മീറ്റർ ദൂരെ വീടുകളും പെട്രോൾ പമ്പും അടക്കം ജനവാസമേഖലയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!