നാദാപുരം: ഇഡ്ഡലി തട്ടിൽ വിരൽ കുടുങ്ങിയ രണ്ടുവയസുകാരന് ആശ്വാസമായി നാദാപുരത്തെ അഗ്നിരക്ഷസേന. കുറ്റ്യാടി ഒത്തിയോട്ട് കുനിയിൽ ആരിഫിൻ്റെ മകൻ അമറിൻ്റെ വിരൽ രാവിലെ വീട്ടിൽ വച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇഡിലി തട്ടിൽ കുടുങ്ങുകയായിരുന്നു.ഇഡ്ഡലി തട്ട് മുറിച്ചു മാറ്റുകയല്ലതെ മറ്റുവഴികൾ ഒന്നും ഇല്ലാതെ വന്നതോടെ രാവിലെ 10 മണിക്ക് നാദാപുരം ഫയർ സ്റ്റേഷനിലേക്ക് രക്ഷിതാക്കൾ കുട്ടിയുമായി എത്തി. പരിക്കുകളൊന്നും കൂടാതെ വളരെ സുരക്ഷിതമായി തന്നെ റെസ്ക്യൂ ഓഫീസർമാർ സ്റ്റീൽ ഇഡ്ഡലി തട്ട് മുറിച്ചു മാറ്റി.വേദനയും കരച്ചിലുമായി രണ്ടു വയസുകാരൻ അമറും പരിഭ്രമത്തോടെ എത്തിയ രക്ഷിതാക്കളും സ്റ്റേഷൻ ഓഫീസർ എസ് വരുണിൻ്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ ഓഫീസർമാരോട് അവസാനം നന്ദിയും പറഞ്ഞ് സന്തോഷത്തോടെ മടങ്ങി