റായ്പുര്‍: അഗ്നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഞാറയ്ക്കൽ പാറയ്ക്കൽ വർ​ഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. ഭിലായ് നഗരത്തിലെ ഹൗസിംഗ് ബോർഡ് കോളനിയിലെ ഇരുനില വീട്ടിലാണ് രാവിലെ തീപിടിത്തമുണ്ടായത്.വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നത്. ഇതിന്റെ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭിലായ് സുഭേല സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ട് നാളെ നടക്കും. സംസ്കാരം ഭിലായ് ​ഗാന്ധി ന​ഗർ സെന്റ് മേരീസ് പള്ളിയിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!