തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. ഫെബ്രുവരി 19ന് തുടങ്ങുന്ന പരീക്ഷകൾ 23നാണ് ആവസനിക്കുന്നത്. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയംഎസ്എസ്എൽസിയുടെ പൊതുപരീക്ഷ മാർച്ച് മാസം 4ന് ആരംഭിച്ച് മാർച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകൾ ഫെബ്രുവരി 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്.