കൊല്ലം: പുനലൂരിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഒന്നേകാൽ ലക്ഷം രൂപയാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല അയിരൂര്‍ ശ്രീലാല്‍ ഭവനില്‍ ശ്രീലാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ ടി.ബി. ജങ്ഷനിലെ സ്ഥാപനത്തില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഇരുവരേയും അറസ്റ്റുചെയ്തത്.ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് അശ്വതി എന്ന വ്യാജപ്പേരില്‍ ഇവിടെ 31 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം സ്ഥാപനത്തിലുള്ളവര്‍ അറിഞ്ഞത്.കഴിഞ്ഞദിവസം തസ്നി എന്ന പേരില്‍ 16 ഗ്രാം മുക്കുപണ്ടം പണയം വെക്കാന്‍ വീണ്ടുമെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയിന്മേല്‍ പോലീസ് കേസെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!