പത്തനംതിട്ട: ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരി നിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് സംഭവം. വരി നിൽക്കുന്നതുമായി ഉണ്ടായ തർക്കം സംഘർഷത്തിലേയ്ക്ക് നീങ്ങി. കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് മല്ലപ്പള്ളി പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. മല്ലപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!