ന്യൂഡൽഹി: ജനപ്രിയ വാഹനങ്ങളുടെ ഡീസൽ മോഡൽ വിതരണം നിർത്തിവച്ചതായി ടൊയോട്ട. നിരത്തിൽ കുതിച്ചുപായുന്ന ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണമാണ് താൽക്കാലികമായി കമ്പനി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.അതേസമയം 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട ഇൻഡസ്ട്രീസ് കോർപറേഷൻ വക്താവ് അറിയിച്ചു. ഈ വാഹനങ്ങളുടെ എമിഷൻ, സുരക്ഷ എന്നിവ സംബന്ധിച്ച് ഒരു പ്രശ്നവും ഇല്ലെന്നും കമ്പനി വ്യക്തമാക്കി. അതെസമയം സർട്ടിഫിക്കേഷൻ അധികൃതരുമായി ചേർന്ന് പ്രശ്ന പരിഹാരത്തിനു ശ്രമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.എന്നാൽ ഈ മോഡലുകളുടെ ബുക്കിങ് സ്വീകരിക്കുന്നതു തുടരുമെന്നു ടികെഎം അറിയിച്ചു. ഡീലർഷിപ്പുകളിലേക്ക് അയച്ചിട്ട് വിതരണം ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തിൽ ഉപയോക്താക്കൾക്ക് വിശദീകരണം നൽകും. ഇതിനു ശേഷവും വാഹനങ്ങൾ ലഭിക്കണം എന്നു നിർബന്ധമുള്ളവർക്ക് അവ റജിസ്റ്റർ ചെയ്തു നൽകും. കൂടാതെ ഉപയോക്താക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് കമ്പനി ഖേദം പ്രകടിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!