പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവ് തീ കൊളുത്തി മരിച്ചു. പിരിഞ്ഞുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തിയാണ് ചങ്ങനാശേരി പൊട്ടശേരി പുത്തൻപുരയിൽ പി.ബി.ഹാഷിം (39) തീ കൊളുത്തി മരിച്ചത്. ഞായർ രാത്രി 12.30ന് ഭാര്യയുടെ വലഞ്ചുഴിയിലെ വീടിനു മുന്നിലായിരുന്നു സംഭവം.വിവരമറിഞ്ഞ്‌ പത്തനംതിട്ട അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ഹാഷിം മരിച്ചു. ഹാഷിമും ഭാര്യയും രണ്ട് വർഷമായി പിരിഞ്ഞു താമസിക്കുകയാണ്‌. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ കരുതുന്നു.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറി. ചങ്ങനാശേരി പുതൂർപള്ളിയിൽ ഖബറടക്കി. മക്കൾ : ഹാഷിമ, ഹന്ന നസ്റിൻ. പിതാവ്: ബദറുദീൻ. മാതാവ്: പരേതയായ ഷെരീഫ ബീവി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!