‘കൊച്ചി: അപരിചിതരില്‍നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന് നിർദ്ദേശവുമായി കേരള പൊലീസ്.വിളിക്കുന്നയാൾ നഗ്നത പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഇവ വിഡിയോ കോളിന്റെ മറുവശത്തുള്ള ആളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കേരള പൊലീസി​ന്റെ മുന്നറയിപ്പ്.കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്അപരിചിതരില്‍നിന്നുള്ള വിഡിയോ കോളുകള്‍ എടുക്കരുത്. മറുവശത്തുള്ളയാൾ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നു ഫോട്ടോ എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീടു പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനുശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്കു കഴിയും. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരില്‍നിന്നുള്ള വിഡിയോ കോളുകള്‍ക്കു മറുപടി നല്‍കരുത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!